കതിരണ്ണി പാടത്തിന്റെ ഹൃദയ മിടിപ്പ്
പോയകാലത്തിൻ സ്മ്രിതികൾ
എന്നിലിന്നൊരു നോവായി നിറയുന്നു
വർഷ ബാഷ്പ്പങ്ങൾ ഇറ്റിറ്റു വീഴാതെ
കൃതുമതിയാവാൻ കഴിയില്ലെന്ന സത്യം
ഹൃതടതിലിന്നൊരു നോവായ്
ഹൃദയതുടിപ്പുകളൊരു ഹൃദയമിടിപ്പാക്കി മാറ്റുന്നു
കൃതുമതിയായിരുന്നു ഞാൻ പണ്ടൊരുനാൾ
മഞ്ഞിനെ മഴത്തുള്ളിയെ പ്രണയിച്ചു
മാറി മാറിയെത്തുന്ന കൃതുകളെയും
വർഷ ബാഷ്പ്പത്തൽ തരളിതയായ്
ഹർഷ ബാഷ്പ്പത്തൽ പുളകിതയായി
പൂത്തു തളിർത്തു പച്ചപ്പട്ടു പുതച്ചു
ധാരണിയാം അമ്മക്കു ഞാനന്ന്
ഒരുപാടൊരുപാട് ഉണ്ണിയെ തന്നു
യന്ത്ര കൈകൾ കൊണ്ടെന്നെ മണ്ണിട്ടു മൂടുമ്പോൾ
മാലിന്യ മലകളാൽ എന്റെ പൂമേനി മൂടപെടുമ്പോൾ
എന്നെ പ്രണയിക്കാൻ ഒന്നു ചുംബിക്കാൻ
എന്നിളം മേനി ഒന്നു പുൽകാൻ
ആർത്തലചെത്തി എന്നെ കുളിപ്പിക്കാൻ
എന്നിലേക്കിന്നെന്റെ കൃതുക്കൾ വന്നെത്തുന്നില്ല
ക്രമം തെറ്റിയെത്തുന്ന ആർത്തവം പോലെ
കൃതുക്കൾ പോലും വൈകി വന്നെത്തുന്നു
പേറ്റുനോവടുത്തൊന്നുറക്കെ കരയാനാകാതെ
ഉദരത്തിലൊരുപപാട് ഉണ്ണികളെയും പേറി
ചുരത്താൻ വെബുമെൻ മാറിടം പോലും
മാലിന്ന്യ മലകളാൽ മുടപെടുമ്പോളും
നാളയെ കുറിച്ചോർത്തു ദുഖിക്കുന്നൊരെൻ
ഹൃദയ തുടിപ്പുകളാരും അറിഞ്ഞില്ല
ഹൃദയ മിടിപ്പുകളാരും അറിഞ്ഞില്ല
ബിനീഷ് സൃഷ്ട്ടി
വാത്സല്യത്തിന്റെ കണ്ണുനീർ നിശബ്ദതയുടെ സംഗീതം എന്നവണ്ണം ഓഫീസിലെ കമ്പ്യുട്ടറിന്റെ മൌസു ക്ലിക്ക് ചെയുന്ന ശബ്ദം മാത്രം.ചിത്രം വരച്ചതു പൂർത്തിയാക്കണം എന്ന ചിന്തയിൽ പെൻസിൽ എടുത്തു അതിൻറെ മുന പൊട്ടിയിരിക്കുന്നു ആ മുനപൊട്ടിയ പെൻസിൽ എന്നെ പലതും ഓർമ്മിപ്പിക്കുന്നു...അതെ സുന്ദരമായ ബാല്യം ഒരു രണ്ടാം ക്ലാസ്സ് കുട്ടികൾ ബഹളം വെച്ചുകൊണ്ടിരിക്കുന്നു ടീച്ചർ ഓഫീസിലേക്ക് പോയിരിക്കയാണ് എൻറെ അടുത്തിരിക്കുന്ന ചുരുണ്ട തലമുടിയും നുണക്കുഴിയുമുള്ള ഗൌരി എന്ന പെണ്കുട്ടി എന്നോട് തല്ലുകൂടികൊണ്ടിരിക്കുന്നു ഞങ്ങൾ അന്ന് നല്ല കൂട്ടുക്കാരയിരുന്നു അതുകൊണ്ടാണല്ലോ തല്ലുകൂടുന്നതും പക്ഷേ അന്നും ഇന്നും തോൽവി എനിക്കുതന്നെ..തോറ്റുകൊടുക്കുന്നത് എന്നും എൻറെ ശീലമാണല്ലോ ടീച്ചർ വരുന്നുണ്ടെന്നു കണ്ടപ്പോൾ എല്ലാവരും സംസാരം നിറുത്തി.എല്ലാവരും അസം...

Comments
Post a Comment