വാത്സല്യത്തിന്റെ കണ്ണുനീർ
നിശബ്ദതയുടെ സംഗീതം എന്നവണ്ണം ഓഫീസിലെ കമ്പ്യുട്ടറിന്റെ മൌസു ക്ലിക്ക് ചെയുന്ന ശബ്ദം മാത്രം.ചിത്രം വരച്ചതു പൂർത്തിയാക്കണം എന്ന ചിന്തയിൽ പെൻസിൽ എടുത്തു അതിൻറെ മുന പൊട്ടിയിരിക്കുന്നു ആ മുനപൊട്ടിയ പെൻസിൽ എന്നെ പലതും ഓർമ്മിപ്പിക്കുന്നു...അതെ സുന്ദരമായ ബാല്യം ഒരു രണ്ടാം ക്ലാസ്സ് കുട്ടികൾ ബഹളം വെച്ചുകൊണ്ടിരിക്കുന്നു ടീച്ചർ ഓഫീസിലേക്ക് പോയിരിക്കയാണ് എൻറെ അടുത്തിരിക്കുന്ന ചുരുണ്ട തലമുടിയും നുണക്കുഴിയുമുള്ള ഗൌരി എന്ന പെണ്‍കുട്ടി എന്നോട് തല്ലുകൂടികൊണ്ടിരിക്കുന്നു ഞങ്ങൾ അന്ന് നല്ല കൂട്ടുക്കാരയിരുന്നു അതുകൊണ്ടാണല്ലോ തല്ലുകൂടുന്നതും പക്ഷേ അന്നും ഇന്നും തോൽവി എനിക്കുതന്നെ..തോറ്റുകൊടുക്കുന്നത് എന്നും എൻറെ ശീലമാണല്ലോടീച്ചർ വരുന്നുണ്ടെന്നു കണ്ടപ്പോൾ എല്ലാവരും സംസാരം നിറുത്തി.എല്ലാവരും അസംബ്ലി നടക്കുന്ന സ്ഥലത്തേക്ക് വരുവാൻ പറഞ്ഞു ടീച്ചർ.അവിടെ എല്ലാ ക്ലാസ്സുക്കാരും ഒത്തുക്കൂടിയപ്പോൾ മാസ്റ്റർ പറഞ്ഞു നമുടെ സ്കൂളിലേക്ക് ഉപജില്ലയിൽ നിന്നും ചിത്രം വരച്ചുകൊണ്ടു ഒരു സമ്മാനം കിട്ടിയിരിക്കുന്നു രണ്ടാം ക്ലാസ്സിലെ ആ കുട്ടി വന്നു ഈ സമ്മാനം വാങ്ങിക്കുക.ടീച്ചർ മാടി വിളിക്കുന്നു ഞാൻ കൂട്ടുകാർക്കിടയിലൂടെ വന്നു അതു വാങ്ങി.ക്ലാസ്സിൽ ചെന്നിരുന്നപ്പോൾ വഴക്കാളി ആയ ഗൌരി അത് തട്ടിപ്പറിച്ചു പക്ഷേ അന്നാ സമ്മാനത്തിന്റെ മഹ്വത്വം ഒന്നും അറിയില്ലെങ്കില്ലും അതു കൊടുക്കാതെ നെഞ്ചോടു ചേർത്തു പിടിച്ചു.ടീച്ചർ പറഞ്ഞു ഇന്ന് സമ്മാനം കിട്ടിയ ദിവസമല്ലേ ഒരു ചിത്രം വരയ്ക്കു എന്ന് പുസ്തകസഞ്ചിയിൽ നിന്നും പെൻസ്സിൽ എടുത്തപ്പോൾ അതിനു മുനയില്ല ടീച്ചർ അതു ചെത്തിതരാം എന്ന് പറഞ്ഞു വാങ്ങിച്ചു.പുതിയ ബ്ലേഡ് എടുത്തു ചെത്താൻ തുടങ്ങി ആരും അടുത്തേക്ക് വരെരുത് എന്ന് പറയുന്നുണ്ട് പെട്ടന്നു എൻറെ കുസൃതി കൂട്ടുക്കാരി അതു വാങ്ങിക്കുവാനായി കൈകൾ നീട്ടി ആ കുഞ്ഞി കൈകൾ മുറിഞ്ഞു രക്തം ഒഴുകുന്നു അവളുറക്കെ കരയുന്നു.അവളെയും എടുത്തു ടീച്ചർ പുറത്തേക്കു ഓടി അവളെയും കൊണ്ട് ഹോസ്പിറ്റൽ ലക്ഷ്യമാക്കി കാർ പാഞ്ഞു കൂടെ മാസ്റ്റർ പോയിട്ടുണ്ട് തളർന്നു വാടിയ മുഖവുമായി ടീച്ചർ ക്ലാസ്സിൽ വന്നിരുന്നു തലയിൽ രണ്ടു കൈകളും വച്ചിരിക്കുന്ന ടീച്ചറുടെ കണ്ണുകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന കണ്ണുനീർത്തുള്ളികൾ മേശക്കു മുകളിലിരിക്കുന്ന എൻറെ പെൻസിലിലേക്ക് വീണുകൊണ്ടിരിക്കുന്നു അന്നീ കണ്ണുനീരിന്റെ അർത്ഥം എന്തെന്ന് അറിയില്ലായിരുന്നെങ്കിലും ഇന്ന് ഞാൻ അറിയുന്നു അതു അധ്യാപകർക്ക് കുട്ടികളോടുള്ള സ്നേഹത്തിന്റെ വാത്സല്യത്തിന്റെ കണ്ണുനീർ ആയിരുന്നെന്ന് ..................പിന്നീട് ഒരിക്കൽ പോലും ചിത്രം വരയ്ക്കുവാൻ എന്നോട് പറഞ്ഞിട്ടില്ല എൻറെ ടീച്ചർ..................
ബിനീഷ് സൃഷ്ട്ടി..

Comments
Post a Comment