കതിരണ്ണി പാടത്തിന്റെ ഹൃദയ മിടിപ്പ് പോയകാലത്തിൻ സ്മ്രിതികൾ എന്നിലിന്നൊരു നോവായി നിറയുന്നു വർഷ ബാഷ്പ്പങ്ങൾ ഇറ്റിറ്റു വീഴാതെ കൃതുമതിയാവാൻ കഴിയില്ലെന്ന സത്യം ഹൃതടതിലിന്നൊരു നോവായ് ഹൃദയതുടിപ്പുകളൊരു ഹൃദയമിടിപ്പാക്കി മാറ്റുന്നു കൃതുമതിയായിരുന്നു ഞാൻ പണ്ടൊരുനാൾ മഞ്ഞിനെ മഴത്തുള്ളിയെ പ്രണയിച്ചു മാറി മാറിയെത്തുന്ന കൃതുകളെയും വർഷ ബാഷ്പ്പത്തൽ തരളിതയായ് ഹർഷ ബാഷ്പ്പത്തൽ പുളകിതയായി പൂത്തു തളിർത്തു പച്ചപ്പട്ടു പുതച്ചു ധാരണിയാം അമ്മക്കു ഞാനന്ന് ഒരുപാടൊരുപാട് ഉണ്ണിയെ തന്നു യന്ത്ര കൈകൾ കൊണ്ടെന്നെ മണ്ണിട്ടു മൂടുമ്പോൾ മാലിന്യ മലകളാൽ എന്റെ പൂമേനി മൂടപെടുമ്പോൾ എന്നെ പ്രണയിക്കാൻ ഒന്നു ചുംബിക്കാൻ എന്നിളം മേനി ഒന്നു പുൽകാൻ ആർത്തലചെത്തി എന്നെ കുളിപ്പിക്കാൻ എന്നിലേക്കിന്നെന്റെ കൃതുക്കൾ വന്നെത്തുന്നില്ല ക്രമം തെറ്റിയെത്തുന്ന ആർത്തവം പോലെ കൃതുക്കൾ പോലും വൈകി വന്നെത്തുന്നു പേ...

Comments
Post a Comment