സ്നേഹ ബന്ധനം ഇന്നെന്റെ പൈതൃകം
ബന്ധ്മില്ലതെന്തോ പുലംബി
ബന്ധനം വിട്ടകലുവാൻ കഴിയാതെ
ബന്ധിതമാണലോ മനസ്സും ശരീരവും
സ്നേഹമാണലോ ബന്ധനത്തിൻ കാവലാൾ
ബന്ധങ്ങളെല്ലാം പൊട്ടിതകരുന്നു
കെട്ടുറപ്പില്ലാത്ത ചിലന്തി വലപോലെ
വ്രണിതമല്ലോ മാനുഷാ നിൻ മനം
ഭ്രാന്തമാണലോ നിൻ ചെയ്തികൾ ഓരോന്നും
കൂടപ്പിറപ്പിൻ രോദനം കേൾക്കാതെ
ക്രൂരമായോരോ ചെയ്തികൾ കാട്ടുന്നു
ശാന്തി വിളയാടും ദേവാലയം പോലും
അറവുശാലയാക്കി മാറ്റിയ മാനുഷാ
ബന്ധനമ്മില്ലിപോൾ ബന്ധങ്ങളില്ല
ചുറ്റിന്നും സ്വാർത്ഥമാം ചെയ്തികൾ മാത്രം
സമത്വമ്മില്ല സാഹോദര്യമ്മില്ല
ചുറ്റിന്നും കലഹിക്കും കബന്ധങ്ങൾ മാത്രം
വളരുന്ന മാനവശേഷി തൻ നന്മക്കായ്
പൈതൃകമായ് നീക്കി വെച്ചതെന്തു നീ മാനുഷ
ഹിംസ്സയോ അഹങ്കാരമോ അതോ
സ്നേഹമെന്ന അക്ഷരം ചേർന്നിടും നിഘണ്ടുവോ ....

mmmmmmmmmmm....tharakkedilla.............
ReplyDelete