aalmarachuvattile penkutty
ആല്‍മരച്ചുവട്ടിലെ പെണ്‍ക്കുട്ടി
കനത്ത മഴ പെയ്തു തോര്‍ന്ന ഒരു തണുത്ത സായാഹ്നം . സായാഹ്ന സവാരി നടത്തുന്ന വഴിയാത്രക്കാരോട് കുശലം ചോദിച്ചു നടപ്പ് തുടര്‍ന്നു ഒരു ചിത്രകാരന്‍റെ സോപ്നത്തിലെക്കുളള യാത്ര.അവന്റെ ഉള്ളിലെ വര്‍ണങ്ങള്‍ കൂടി ചേര്‍ന്ന ഒരു ചായ ചിത്രമായി രൂപന്ദരപ്പെട്ടുകൊണ്ടിരിക്കുന്നത് പോലെ .ഒരു പൊട്ടു പോലെ അവന്റെ ഏകാന്തതയുടെ കൂട്ടുകാരനായ ആല്‍മരം തെളിഞ്ഞു തുടങ്ങി മരച്ചുവട്ടില്‍ ആരോ നില്‍ക്കുന്നത് പോലെ അത് ഒരു പെണ്‍കുട്ടി ആണല്ലോ മരത്തിനടുത്തു എത്തും തോറും അവളെ കാണാതായി തുടങ്ങി അത് വെറുമൊരു തോനാല്‍ മാത്രമായിരുന്നു.പക്ഷെ ആ രൂപം അവനെ സാധാ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം പാതയോരത്തു വെച്ച് യാദൃശ്ചികമായി അവള്‍ അവനു മുന്നില്‍ പ്രേത്യക്ഷയായി ഇതാണല്ലോ അന്ന് മരച്ചുവട്ടില്‍ വെച്ച് കണ്ട പെണ്‍കുട്ടി എന്നാ ആശ്ചര്യത്തില്‍ അവന്‍ അവളെ നോക്കി കടന്നു പോയി പിന്നീട് അവന്‍ ആ പെണ്‍കുട്ടിയെ കാത്തു വഴിയരികില്‍ നില്‍ക്കുക പതിവായി. അവന്‍റെ ചിന്തകള്‍ കൂട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു ഇതാണ് പ്രണയത്തിന്റെ ആരംഭം എന്ന് അവരുടെ വാക്കുകള്‍ നിസ്സാരമായി തള്ളികളഞ്ഞെങ്കിലും മനസ്സിലതിന്റെ വികാരങ്ങള്‍ പ്രതിഫലിച്ചു തുടങ്ങിയത് അവനു ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു. എകന്തതയില്‍ അവള്‍ അരികിലേക്ക് വരുന്നത് പോലെ അവനോടു സംസാരിക്കുന്നതുപോലെ ചിത്തഭ്രമം എന്ന് തോന്നിപ്പിക്കുമാറുള്ള അവസ്ഥ.
അന്നും പതിവ് പോലെ അവള്‍ വരുന്ന വഴിയോരത്തേക്കു ആ ചെറിയ ചാറ്റല്‍ മഴ കാര്യമാക്കാതെ നടന്നു മഴതുള്ളികള്‍ക്ക് ശക്തിയേറിയപ്പോള്‍ അവന്റെ ഏകാന്തതയുടെ കൂട്ടുക്കാരനായ.ആല്‍മരച്ചുവട്ടില്ലേക്കവന്‍ കയറി നിന്നു.വെള്ളാരം കണ്ണുകളുള്ള അവളുടെ മുഖം അവനെ അസ്വസ്ഥനാക്കിയപ്പോള്‍ അവള്‍ വരുന്ന വഴിയോരത്തേക്കു നടന്നു.പുഞ്ചിരിയോടെ അവള്‍ ഒരുപാടു സംസാരിച്ചു.പന്നീട് അവര്‍ എന്നും കാണാന്‍ തുടങ്ങി പ്രണയമെന്ന വികാരത്തിന്റെ തീവ്രത അവനെ ഒരു പുതിയ ലോകത്തേക്കു കൂട്ടികൊണ്ടുപോയി.പരസ്പ്പരം ഇണങ്ങിയും പിണങ്ങിയും ഒരുപാടു നാള്‍ .ഒരുനാള്‍ അവന്റെ കൂട്ടുക്കാരന്‍ അവനോടുപറഞ്ഞു നീ നിന്റെ അനുജത്തിയെ ശ്രദ്ദിക്കാറില്ലേ അവള്‍ക്ക് കോളേജില്‍ ഒരുത്തനുമായി പ്രണയമുണ്ടെന്നോ എന്തോ പറയുന്നത് കേട്ടു.കൂട്ടുക്കാരന്‍ പറഞ്ഞ വാക്കുകള്‍ അവനെ ഒരുപാടു വേദനിപ്പിച്ചു.ശരിയല്ലേ അവന്‍ പറഞ്ഞത് ഞാന്‍ ശ്രദ്ദികേണ്ടതല്ലേ അവന്‍റെ വാക്കുകള്‍ കൂര്‍ത്ത ശരങ്ങളായി മനസ്സില്‍ പെയ്തിറങ്ങിയപോള്‍ പ്രണയിനിയെപോലും കാണാന്‍ നില്‍ക്കാതെ നേരെ വീട്ടിലേക്കു നടന്നു.അനുജത്തിയുടെ മുഖത്തു നോക്കിയപോള്‍ ഒന്നും ചോദിക്കാന്‍ തോന്നിയില്ല.മുനവെച്ച വാക്കുകള്‍ പറഞ്ഞു അവളെ കുത്തിനോവിച്ചു.അവള്‍ക്കതിന്‍ പോരുളൊന്നും മനസ്സിലായിലെങ്കിലും ചിരിച്ചു അതുകേട്ടു.ഊണ് കഴിക്കാന്‍ അമ്മ വന്നു വിളിച്ചപോള്‍ വിശപ്പിലെന്ന കാരണം പറഞ്ഞു ഒഴിഞ്ഞു മാറി.ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വരുന്നില്ല.എങ്ങിനെ അവലോടുചോദിക്കണം എന്താവും പ്രതികരണം എന്ന ദുശ്ചിന്തകള്‍ അവനെ വേട്ടയടികൊണ്ടിരുന്നു.ഇതില്‍ നിന്നും ഒരുകാര്യം ബോദ്യമായി.എന്‍റെ അനുജത്തിയെ കുറിച്ച് ഇത്രമാത്രം വേവലാതിപ്പെടുമ്പോള്‍.എല്ലാ അനുജത്തിമാരുടെയും ആങ്ങിളമാര്‍ക്കും മാതപിതാക്കള്‍കും ഇത് തന്നെയല്ലേ അവസ്ഥ എന്ന്.ഉള്ളിലുറഞ്ഞുക്കൂടിയ ആ നീറ്റലില്‍ അവനൊരുക്കാര്യം ഉറപ്പിച്ചു ഒരുപ്പാടു വേദനയോടെയാണെങ്കിലും ഒരു പറയാതെ തന്‍റെ പ്രണയിനിയെ വേണ്ടെന്നു വെക്കാന്‍.
നേരം പുലര്‍ന്നു എങ്ങിനെയോ നേരം വെളുപ്പിച്ചു എന്നുപറയുന്നതാവും ശരി അന്നു ഹര്‍ത്താല്‍ ആയതുകൊണ്ടു അനുജത്തിക്ക് കോളേജുണ്ടയിരുന്നില്ല മനസ്സില്‍ ഒരുപ്പാടു ചോദ്യങ്ങള്‍ ഒളിപ്പിച്ചുവെച്ചുകൊണ്ടു അവളുമായി കളിച്ചു ചിരിച്ചു.അമ്മ അയലത്തെ വീട്ടിലേക്കു പോയപോള്‍ അവനും അനുജത്തിയും മാത്രമായി വീട്ടില്‍ ഇതുതന്നെ ചോദിക്കാന്‍പ്പറ്റിയ അവസ്സരം മനസ്സില്‍ പുകഞ്ഞു നീറികൊണ്ടിരുന്ന ചോദ്യങ്ങള്‍ അവളോട് ചോദിച്ചു അവള്‍ ചിരിച്ചുകൊണ്ടു വ്യക്തമായ ഉത്തരം നല്‍കി അവനു ഏട്ടന്‍റെ അനുജത്തി അങ്ങിനെ ഒന്നും ചെയിലെന്നു സത്യം ചെയ്തപോള്‍ അവനു സന്തോഷമായി ആ വാക്കുകള്‍ അവനെ ഏറെ സന്തോഷിപ്പിച്ചുവെങ്കിലും അനുജത്തിയെ മനസ്സിലാക്കാന്‍ തനിക്കു കഴിഞ്ഞില്ലലോ എന്ന ചിന്ത അവനെ ഏറെ വേദനിപ്പിച്ചു.പിന്നെ കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ അവളോടു ക്ഷമാപണം നടത്തി വീട്ടില്‍നിന്നും ഇറങ്ങി.ചെന്നെത്തിയത് അവന്‍റെ ഏകാന്തതയുടെ കൂട്ടുക്കാരനായ ആല്‍മരച്ചുവട്ടില്‍ കുറേനേരം തനിച്ചിരുന്നിട്ടും മനസ്സിന്‍റെ വിങ്ങല്‍ കേട്ടടങ്ങുനില്ല.അനുജത്തിയോടുള്ള അമിത വാത്സ്സല്യത്താലും ചോദിച്ചതിലുള്ള കുറ്റബോധത്താലും കണ്ണുനിറഞ്ഞു.കണ്ണുനീര്‍ ആല്‍മരച്ചുവട്ടില്‍ അടര്‍ന്നുവീണു ഒരു ക്ഷമാപണം പോലെ. പെട്ടന്ന് വലിയൊരു ശബ്ദം കേട്ടവന്‍ കേട്ടവന്‍ മുകളില്ലേക്കു നോക്കി അവിടെ കണ്ടകാഴ്ചയോ റൂമിനു മുകളില്‍ ഇളകിയാടുന്ന ഫാന്‍ കറങ്ങി കറങ്ങി കൊണ്ടിരിക്കുന്നു കളിയാക്കുന്നതുപോലെ.അമ്മ വാതില്‍ മുട്ടി വിളിക്കുന്നു ജോലിക്കൊന്നും പോകുന്നില്ലേ എന്നു പറഞ്ഞ് ഇതുവരെ കണ്ടതെല്ലാം ഒരുകിന്നാവു മാത്രമാണെന്നു അവനു മനസ്സിലായി കണ്ടതെല്ലാം ഒരു കിന്നവ് കിന്നവു മാത്രമാണെങ്കിലും കണ്ണുനീരില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു അവന്‍റെ തലയിണ മുഴുവന്‍ ...........................
സമാപ്തം

Comments
Post a Comment